---
title: "ഭാര്യ സഹോദരിയെ ക്രൂരമായി കൊലപെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി."
english_title: "A young man who brutally murdered his wife and sister surrendered to the police."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293404/A young man who brutally murdered his wife and sister surrendered to the police."
published_at: "2025-05-31T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683aea992c566_Screenshot_20250531_170931_Google.jpg"
keywords: []
---

# ഭാര്യ സഹോദരിയെ ക്രൂരമായി കൊലപെടുത്തിയ യുവാവ് പൊലീസിൽ കീഴടങ്ങി.

> **Lead Summary:** കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് യുവാവ്നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. തുടർന്ന് മുറിച്ചെടുത്ത തലയും രക്തം പുരണ്ട കത്തിയുമായി ഇയാൾ പൊലീസിൽ കീഴടങ്ങി.

## Article Content

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബസന്തിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് യുവാവ്നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. തുടർന്ന് മുറിച്ചെടുത്ത തലയും രക്തം പുരണ്ട കത്തിയുമായി ഇയാൾ പൊലീസിൽ കീഴടങ്ങി.

സതി മൊണ്ടൽ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ബിമൽ മൊണ്ടലിനെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ മൂത്ത സഹോദരന്റെ ഭാര്യയാണ് കൊല്ലപ്പെട്ട യുവതി.മുറിച്ചെടുത്ത തലയുമായി കുറച്ചു നേരം പ്രദേശത്ത് ചുറ്റിനടന്ന ശേഷം ഇയാൾ ബസന്തി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293404/A young man who brutally murdered his wife and sister surrendered to the police.)